നമ്മെ തമ്മില്‍ അകറ്റിയത് എന്താണ് ?
തൊട്ടടുത്തുണ്ടായിരുന്നിട്ടും കാണാന്‍ കഴിയാത്ത വിധം
നമുക്കിടയില്‍ എന്ത് മറയാണുള്ളത്..?
കയ്യെത്തും ദൂരത്ത് വെളിച്ചമേന്തി നീയുണ്ടെങ്കിലും
ഇരുട്ടിനെ സ്നേഹിച്ച് ഞാന്‍ ..
ഇനി.. നീയോ അതോ ഞാനോ ?
ഈ ചോദ്യം നിന്നോടല്ല
നമ്മെ തമ്മില്‍ അകറ്റിയ വിധിയോടാണ്..
മരണത്തിന്‍റെ മറ പറ്റി അത്
എന്നെ നോക്കി ചിരിക്കുന്നത് എന്തിനാണ്
തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും നിന്നെ
സ്നേഹിക്കുന്നതു കൊണ്ടാണോ ?
എന്നെ പരിഹസിക്കുന്നതും
എന്‍റെ ആത്മാവിനെ ചോദ്യം ചെയ്യുന്നതും
വിധിയുടെ ഇഷ്ട വിനോദങ്ങളായിരുന്നു...
അല്ലായിരുന്നെങ്കില്‍ അത് നമ്മെ പിരിക്കില്ലായിരുന്നു
ഒരിക്കലും അടുക്കാത്ത വിധം
അകറ്റുകയില്ലായിരുന്നു ..
അവസാനമായ് ഒന്നു ചോദിച്ചോട്ടെ
“മതിയായില്ലേ നിനക്ക് ..? “