ഇന്നാണ് ആ സുദിനം
മനസ്സിന്‍റെ കോണില്‍ ഞാന്‍ കരുതി
വച്ചിരുന്ന സ്നേഹം മറ നീക്കി
പുറത്തു വന്നിരിക്കുന്നു..
ആരും കാണാതെ...ഞാന്‍ പോലുമറിയാതെ
എന്‍ ഹൃദയത്തില്‍ ആ പ്രണയം നാമ്പിട്ടിരുന്നു..
വെളിച്ചം കാണാതെ ഞാന്‍ കരുതി വച്ചിരുന്ന
മയില്‍പ്പീലി പോലെ…
എന്‍റെ പ്രണയവും..അവള്‍ക്കു വേണ്ടി..
പൌര്‍ണമിയില്‍ വിരിഞ്ഞ നിശാഗന്ധി പോല്‍..
ഇന്നെന്‍റെ സ്വപ്നത്തില്‍ അവള്‍ കടന്നു വന്നു..
സ്വപ്നമേ.. ഒരു നിമിഷത്തേക്ക്
നീ യാഥാര്‍ത്യമാകുമോ ..
എങ്കിലെന്‍ പ്രണയിനിക്കായ് ഞാന്‍ തീര്‍ക്കും
എന്‍ ഹൃദയ തന്ത്രി തന്‍ വീണാനാദം..
പലപ്പോഴായ് അവള്‍ കേള്‍ക്കാനായ് ഞാനാഗ്രഹിച്ചിരുന്ന
എന്‍ മനതാരിലെ ചാറ്റല്‍ മഴയുടെ സംഗീതം..
ഇന്നീ മഴമേഘങ്ങള്‍ അവളില്‍ വര്‍ഷിക്കുന്നത്
എന്‍റെ പ്രണയിനിക്കായ് ഞാന്‍ തീര്‍ത്ത പനിനീര്‍ പൂക്കളാണ്…
പരസ്പരം ഒരു വാക്കു പോലും പറയാതെ
എന്നുള്ളിലൊരു കോണില്‍ ഒതുങ്ങിയിരിക്കുന്ന
പ്രണയമൊരു മഴമേഘം പോലെ… പെയ്തൊഴിയാതെ…
ആ നിമിഷം സമാഗമമായി…
എന്‍ മൗനപ്രണയത്തിന്‍ കെട്ടഴിയുന്നു….
എന്‍റെ സൂര്യമുഖിക്കായ് ഞാന്‍ കരുതി വച്ചിരുന്ന
സ്വപ്നതാഴ്വരയിലെ പ്രണയപുഷ്പങ്ങള്‍
ഞാന്‍ ഇന്നവള്‍ക്ക് സമ്മാനിക്കും…
അന്നുമീ മഴ എന്നോടനുഗമിക്കും
എന്‍ ഹൃദയ താളത്തിന്‍ ശ്രുതി മീട്ടാന്‍……..
No comments:
Post a Comment