തനിച്ചായി പോയി ഞാൻ
എകാന്തമാം ഇരുൾ വീഥിയിൽ
നഷ്ടപെട്ടുപോയ ഇടനാഴികളിൽ..
മടുത്തു പോകുന്നു ഈ ജീവിതം
മടുപ്പുളവാക്കുമീ അലങ്കാരങ്ങൾ
വിഷപ്പുക തുപ്പുമീ ചിരിയിലും
വമിക്കുന്ന കാപട്യത്തിന്റെ
മൂടുപടത്തിൽ നിന്നും മുക്തി നേടാൻ
ആശിക്കുന്നു തിരിച്ചു പോകാൻ
നിൻ ചേലതുമ്പിലെ ഉണ്ണിയാവാൻ
ഏതോ ജന്മ കർമ്മ മേന്മ തൻ
പുണ്യമായ്..നിൻ ഉദരത്തിൽ
വീണ്ടുമൊന്നു പുനർജനിക്കാൻ
നിന് മടിത്തട്ടിൽ തലചായ്ക്കുമ്പോൾ
നീയെൻ കവിളിണ തഴുകുമ്പോൾ..
നുരയ്ക്കുന്ന വിഷക്കുപ്പിയിലെ ലഹരി ഞാൻ മറന്നു പോകുന്നു
ഇന്നീ അവസാന ഉരുള
നിനക്കായ് ബലി അർപ്പിക്കുമ്പോൾ
ബാലികാക്കകൾ എന്റെയാത്മാവിനെ കൊത്തിപ്പെറുക്കുന്നു
നിൻ തിരി ഞാനേറ്റു വാങ്ങുന്നു..
അമ്മേ എൻ ഹൃദയത്തിലേക്ക്....
എകാന്തമാം ഇരുൾ വീഥിയിൽ
നഷ്ടപെട്ടുപോയ ഇടനാഴികളിൽ..
മടുത്തു പോകുന്നു ഈ ജീവിതം
മടുപ്പുളവാക്കുമീ അലങ്കാരങ്ങൾ
വിഷപ്പുക തുപ്പുമീ ചിരിയിലും
വമിക്കുന്ന കാപട്യത്തിന്റെ
മൂടുപടത്തിൽ നിന്നും മുക്തി നേടാൻ
ആശിക്കുന്നു തിരിച്ചു പോകാൻ
നിൻ ചേലതുമ്പിലെ ഉണ്ണിയാവാൻ
ഏതോ ജന്മ കർമ്മ മേന്മ തൻ
പുണ്യമായ്..നിൻ ഉദരത്തിൽ
വീണ്ടുമൊന്നു പുനർജനിക്കാൻ
നിന് മടിത്തട്ടിൽ തലചായ്ക്കുമ്പോൾ
നീയെൻ കവിളിണ തഴുകുമ്പോൾ..
നുരയ്ക്കുന്ന വിഷക്കുപ്പിയിലെ ലഹരി ഞാൻ മറന്നു പോകുന്നു
ഇന്നീ അവസാന ഉരുള
നിനക്കായ് ബലി അർപ്പിക്കുമ്പോൾ
ബാലികാക്കകൾ എന്റെയാത്മാവിനെ കൊത്തിപ്പെറുക്കുന്നു
നിൻ തിരി ഞാനേറ്റു വാങ്ങുന്നു..
അമ്മേ എൻ ഹൃദയത്തിലേക്ക്....
This comment has been removed by the author.
ReplyDeletecongrats sithu..
ReplyDeletethank u...:)
Deleteഅമ്മക്കായി വാത്സല്യ നിധിയായ ഒരു മകളുടെ നിറഞ്ഞ സ്നേഹം സ്നേഹമയിയായ വാക്കുകളിലൂടെ....... മനോഹരയിട്ടുണ്ട് സുഹൃത്തേ .. എല്ലാ നന്മകളും നേരുന്നു.. ഭാവുകങ്ങൾ ...
ReplyDeletethan u...keep visiting...:).
Delete