Sunday, 13 October 2013

അമ്മ

തനിച്ചായി പോയി ഞാൻ

എകാന്തമാം ഇരുൾ വീഥിയിൽ

നഷ്ടപെട്ടുപോയ ഇടനാഴികളിൽ..

മടുത്തു പോകുന്നു ഈ ജീവിതം

മടുപ്പുളവാക്കുമീ അലങ്കാരങ്ങൾ

വിഷപ്പുക തുപ്പുമീ ചിരിയിലും

വമിക്കുന്ന കാപട്യത്തിന്റെ

മൂടുപടത്തിൽ നിന്നും മുക്തി നേടാൻ

ആശിക്കുന്നു തിരിച്ചു പോകാൻ

നിൻ ചേലതുമ്പിലെ ഉണ്ണിയാവാൻ

ഏതോ ജന്മ കർമ്മ മേന്മ തൻ

പുണ്യമായ്..നിൻ ഉദരത്തിൽ

വീണ്ടുമൊന്നു പുനർജനിക്കാൻ

നിന് മടിത്തട്ടിൽ തലചായ്ക്കുമ്പോൾ

നീയെൻ കവിളിണ തഴുകുമ്പോൾ..

നുരയ്ക്കുന്ന വിഷക്കുപ്പിയിലെ ലഹരി ഞാൻ മറന്നു പോകുന്നു

ഇന്നീ അവസാന ഉരുള

നിനക്കായ്‌ ബലി അർപ്പിക്കുമ്പോൾ

ബാലികാക്കകൾ എന്റെയാത്മാവിനെ കൊത്തിപ്പെറുക്കുന്നു

നിൻ തിരി ഞാനേറ്റു വാങ്ങുന്നു..

അമ്മേ എൻ ഹൃദയത്തിലേക്ക്....


Monday, 29 July 2013

വിധി…!


നമ്മെ തമ്മില്‍ അകറ്റിയത് എന്താണ് ?

തൊട്ടടുത്തുണ്ടായിരുന്നിട്ടും കാണാന്‍ കഴിയാത്ത വിധം

 നമുക്കിടയില്‍ എന്ത് മറയാണുള്ളത്..?

കയ്യെത്തും ദൂരത്ത് വെളിച്ചമേന്തി നീയുണ്ടെങ്കിലും

 ഇരുട്ടിനെ സ്നേഹിച്ച്‌ ഞാന്‍ ..

 ഇനി.. നീയോ അതോ ഞാനോ ?

ഈ ചോദ്യം നിന്നോടല്ല

 നമ്മെ തമ്മില്‍ അകറ്റിയ വിധിയോടാണ്..

  മരണത്തിന്‍റെ മറ പറ്റി അത്

 എന്നെ നോക്കി ചിരിക്കുന്നത് എന്തിനാണ്

തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും നിന്നെ

സ്നേഹിക്കുന്നതു കൊണ്ടാണോ ?

എന്നെ പരിഹസിക്കുന്നതും 

എന്‍റെ ആത്മാവിനെ ചോദ്യം ചെയ്യുന്നതും 

 വിധിയുടെ ഇഷ്ട വിനോദങ്ങളായിരുന്നു...

അല്ലായിരുന്നെങ്കില്‍ അത് നമ്മെ പിരിക്കില്ലായിരുന്നു

ഒരിക്കലും അടുക്കാത്ത വിധം

 അകറ്റുകയില്ലായിരുന്നു ..

അവസാനമായ് ഒന്നു ചോദിച്ചോട്ടെ 

“മതിയായില്ലേ നിനക്ക് ..? “












Monday, 22 July 2013

പ്രണയിനിക്കായ്..

ഇന്നാണ് ആ സുദിനം 

മനസ്സിന്‍റെ കോണില്‍ ഞാന്‍ കരുതി

വച്ചിരുന്ന സ്നേഹം മറ നീക്കി

പുറത്തു വന്നിരിക്കുന്നു..

ആരും കാണാതെ...ഞാന്‍ പോലുമറിയാതെ

എന്‍ ഹൃദയത്തില്‍ ആ പ്രണയം നാമ്പിട്ടിരുന്നു..

വെളിച്ചം കാണാതെ ഞാന്‍ കരുതി വച്ചിരുന്ന

മയില്‍‌പ്പീലി പോലെ…

എന്‍റെ പ്രണയവും..അവള്‍ക്കു വേണ്ടി..

പൌര്‍ണമിയില്‍ വിരിഞ്ഞ നിശാഗന്ധി പോല്‍..

ഇന്നെന്‍റെ സ്വപ്നത്തില്‍ അവള്‍ കടന്നു വന്നു..

സ്വപ്നമേ.. ഒരു നിമിഷത്തേക്ക്

നീ യാഥാര്‍ത്യമാകുമോ ..

എങ്കിലെന്‍ പ്രണയിനിക്കായ് ഞാന്‍ തീര്‍ക്കും

എന്‍ ഹൃദയ തന്ത്രി തന്‍ വീണാനാദം..

പലപ്പോഴായ് അവള്‍ കേള്‍ക്കാനായ് ഞാനാഗ്രഹിച്ചിരുന്ന

എന്‍ മനതാരിലെ ചാറ്റല്‍ മഴയുടെ സംഗീതം..

ഇന്നീ മഴമേഘങ്ങള്‍ അവളില്‍ വര്‍ഷിക്കുന്നത്

എന്‍റെ പ്രണയിനിക്കായ് ഞാന്‍ തീര്‍ത്ത പനിനീര്‍ പൂക്കളാണ്…

പരസ്പരം ഒരു വാക്കു പോലും പറയാതെ

എന്നുള്ളിലൊരു കോണില്‍ ഒതുങ്ങിയിരിക്കുന്ന

പ്രണയമൊരു മഴമേഘം പോലെ… പെയ്തൊഴിയാതെ…

ആ നിമിഷം സമാഗമമായി…

എന്‍ മൗനപ്രണയത്തിന്‍ കെട്ടഴിയുന്നു….

എന്‍റെ സൂര്യമുഖിക്കായ്‌ ഞാന്‍ കരുതി വച്ചിരുന്ന

സ്വപ്നതാഴ്വരയിലെ പ്രണയപുഷ്പങ്ങള്‍

ഞാന്‍ ഇന്നവള്‍ക്ക് സമ്മാനിക്കും…

അന്നുമീ മഴ എന്നോടനുഗമിക്കും

എന്‍ ഹൃദയ താളത്തിന്‍ ശ്രുതി മീട്ടാന്‍……..



Wednesday, 26 June 2013

എന്‍റെ മഴ..

അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു...
ഇറയത്തു വീണ മഴത്തുള്ളി എന്നോടു
യാത്ര പറയുകയാണോ..?
അതോ..! ആരുടെയോ സന്ദേശം
എന്നില്‍ എത്തിക്കുകയാണോ..?
ഒരുപാടു പറയാനുണ്ടെങ്കിലും
മൗനം തീര്‍ത്ത ചില്ലുക്കൂട്ടില്‍
ശിലാ രൂപങ്ങളായ്... ഞങ്ങളിരുവരും..
അന്ന് ഞാന്‍ എന്നില്‍ തീര്‍ത്ത
നിഴല്‍ ചിത്രങ്ങള്‍ക്ക് അവള്‍....
നിറം  നല്‍കിയിരുന്നു..
ആദ്യമായ് ഞങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍
ആ മിഴിയിണയില്‍ വിരിഞ്ഞ അതേ നിറം
കാത്തിരിപ്പിന്‍റെ മടുപ്പിനോടുവില്‍
മൗനവും വാചാലമായപ്പോള്‍
വര്‍ഷങ്ങള്‍ നീണ്ട ഈ കണ്ടുമുട്ടലിന്
മഴയും അകമ്പടി ചൊല്ലി..
അതോ..! ഞാന്‍ പറയാനഗ്രഹിച്ചതെല്ലാം
ഈ മഴമേഘങ്ങള്‍ അവളോട്‌ മൊഴിയുകയാണോ..?
എങ്കിലും ഈ മഴത്തുള്ളികള്‍
എന്നിലെ കണ്ണുനീര്‍ മറയ്ക്കുമ്പോള്‍...
അടുത്തുണ്ടെന്നു കരുതിയെങ്കിലും
ഒരു വിളിപ്പാടകലെ..പെയ്തുകൊണ്ടിരുന്നു എന്‍റെ മഴ......!!
           

Friday, 21 June 2013

മടക്കം

കാലം ഓടി അകലുന്ന നാളുകളില്‍
പതിയെ ഞാനും എന്‍റെ സ്നേഹവും
പടിയിറങ്ങേണ്ടി വരും ..
പക്ഷെ ഞാനൊന്നു ചോദിച്ചോട്ടെ
കാലത്തിനു മായ്ച്ചു കളയാന്‍
പറ്റാത്ത എവിടെയെങ്കിലും
മനസ്സിന്‍റെ ഏതെങ്കിലുമൊരു കോണില്‍
എന്‍റെ പേരും കുറിച്ചിടാമോ
മറക്കാതിരിക്കാന്‍ വേണ്ടി ...
പിന്നീടൊരിക്കല്‍ ഓര്‍ക്കുമ്പോള്‍
സുഖമുളള ഒരു നോവായി ഈ
വേര്‍പിരിയല്‍ ...
ബാലചാപല്യത്തിലെ കുസൃതികള്‍ക്കിടയില്‍
ഇതളടര്‍ന്നു പോയ താളു പോലെ
ഒരു കണ്ടുമുട്ടല്‍
അടുത്തിരുന്നപ്പോള്‍ അറിയാതെ
പോയ സ്നേഹം .. അകന്നു പോയപ്പോള്‍
അറിയേണ്ടി വരുമ്പോള്‍ ..
ഒന്നുകൂടി ആ നഷ്‌ട സ്വപ്നത്തിലേക്ക്
ചിറകടിച്ചു പറക്കാന്‍ കൊതിക്കുന്നു ഞാന്‍
നിനക്കു വേണ്ടി .. നഷ്ടപ്പെടുത്തിയ പലതിനും വേണ്ടി
ഒരു ദീര്‍ഘ നിശ്വാസം കൂടി ...
മറ്റൊന്നും നല്‍കാന്‍ എനിക്കാകില്ലല്ലോ ..


Monday, 17 June 2013

ജനനീ നമിക്കുന്നു ഞാന്‍ ……

സൂര്യന്‍ തന്‍റെ സമയരഥത്തിലേറി കാലപ്രയാണം തുടങ്ങിയിരുന്നു. 
തൊട്ടടുത്ത അമ്പലത്തിലെ റികോർഡറിൽ  നിന്നും ഗായത്രീ മന്ത്രം ഉയര്‍ന്നു കേള്‍ക്കാം. 
കിടയ്ക്ക വിട്ടെഴുന്നേൽക്കാനാകാത്ത വിധം പുലര്‍കാല സ്വപ്‌നങ്ങള്‍ മനസ്സിനെയും കാലുകളെയും ബന്ധനത്തിലാക്കിയിരുന്നു.
 യാഥാര്‍ത്ഥ്യ ബോധമുണർന്നത് ആ വിളി കേട്ടാണ്.
"മോനെ"…

"അമ്മ" …രണ്ടക്ഷരത്തില്‍ സര്‍വവുമടങ്ങുന്ന മഹത്തായ ദൈവ സൃഷ്ടി. അവനെ സംബന്ധിച്ചിടത്തോളം എല്ലാമായിരുന്നു ആ അമ്മ . അവനു വേണ്ടി മാത്രമാണ് അവരുടെ ജീവിതം.

അച്ഛന്‍ എന്നത് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വന്നു മുഖം കാണിച്ചു പോകുന്ന ഒരു അതിഥി ആയിരുന്നു അവന്. അതുകൊണ്ടു തന്നെ അവന്‍റെ അച്ഛനും അമ്മയും കൂട്ടുകാരനും എല്ലാം അമ്മയായിരുന്നു.

എന്നും തനിക്കു താങ്ങായിരുന്നു ആ അമ്മ. വളര്‍ച്ചയുടെ പടവുകളേറി... പണമായി...  നഗരങ്ങള്‍ തോറും അലഞ്ഞു. അപ്പോഴും മകനു വേണ്ടി പ്രാര്‍ത്ഥന കൈവിടാതെ ആ അമ്മ. അതാണ് അമ്മയുടെ,സ്ത്രീയുടെ മഹത്വം. 
പണ്ടൊക്കെ പഠിക്കുന്ന കാലത്ത് പറയുമായിരുന്നു...

”ഞാന്‍ വലുതായിട്ട് ജോലി വാങ്ങും... വീട് വെയ്ക്കും... 
അപ്പൊ അമ്മേം കൂടെ കൊണ്ടോവാട്ടോ…”
ജോലിയായി ... വീടായി.. ജീവിതമായി , എന്നാല്‍ അമ്മയെ മാത്രം കൂടെ വിളിച്ചില്ല. സ്നേഹത്തോടെ ഒരു വാക്ക് പോലും പറഞ്ഞില്ല. 
 കാലത്തിന്‍റെ കുത്തൊഴുക്കില്‍ മനസ്സിനേറ്റ മുറിവുണക്കാന്‍ വീണ്ടും ആ തിരുമുന്‍പിലെത്തി...

ആ രാത്രി ഒരുപാടു കരഞ്ഞു. അമ്മേടെ ആ പഴയ കുഞ്ഞെന്ന പോലെ ഒരുമിച്ചുറങ്ങി. 
എന്നാല്‍ അമ്മ മാത്രം ഉണര്‍ന്നില്ല.
 ഇന്ന്,നവാമുകുന്ദന്റെ സവിധത്തില്‍ ഒരു പിടി അരിയും അമ്മയുടെ ചിതാഭസ്മവും ചേര്‍ത്ത് ഒഴുക്കുമ്പോള്‍ ….

ഒരുപാട് ആശിക്കുന്നു കഴിഞ്ഞ കാലത്തിലൂടെ ഒന്ന് തിരിഞ്ഞു നടക്കാനായെങ്കില്‍……

ആ അമ്മയ്ക്ക് സാധിച്ചു കൊടുക്കാനാകാതെ പോയ ഒരുപാട് ആഗ്രഹങ്ങള്‍...
 ഇനിയുമൊരു ജന്മമുണ്ടെങ്കില്‍ ഈ അമ്മയ്ക്ക് മകനായ് തന്നെ ജനിച്ചിരുന്നെങ്കില്‍…………

             

Tuesday, 11 June 2013

വിരഹം

തനിച്ചെങ്കിലും ഞാനറിയുന്നു
അവള്‍ എന്‍ ചാരെ
അകലെയാണെങ്കിലും ഞാന്‍
അറിയുന്നു അവളുടെ സ്നേഹം
ഏകാന്തതയുടെ തിരശ്ശീല നീക്കിയെത്തിയ
കണ്ണീരിനു അവളുടെ അതേ ഭാവമായിരുന്നു
പകരം വെക്കനാകാത്ത സ്നേഹം
എനിക്ക് തന്ന നീ ഇന്നെവിടെ…?
ഓര്‍മ്മകള്‍ തേരോട്ടം നടത്തുന്ന മനസിനെ
തഴുകിയെത്തിയ മഴ
എന്തൊക്കെയോ ഓര്‍മിപ്പിച്ചു കൊണ്ടേയിരുന്നു
“ആ തലോടല്‍ അവളുടെതായിരുന്നെങ്കില്‍.." 
വെറുതെയാണെങ്കിലും ഞാന്‍ സ്വപ്നം മെനയുന്നു….
ഇന്നീയൊരു നിമിഷത്തില്‍
തിരിച്ചു കിട്ടാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച സുഹൃത്തേ
ഒന്നു ചോദിച്ചോട്ടെ..
“പിരിയുവനാണോ നാം സ്നേഹിച്ചത് …?”