Thursday, 6 June 2013

തിരികെ..

"അല്ല ! ഞാനെന്തേ ഇങ്ങനെയായത് ?! ഭ്രാന്താശുപത്രിയിൽ തന്റെ സെല്ലിലിരുന്ന് അവൾ പിറുപിറുത്തു. "എനിക്ക് ഒരു അസുഖവുമില്ല്യല്ലോ.. പിന്നെന്തിനാ ന്നെ ഇവിടെ കൊണ്ടു വിട്ട് എല്ലാരും പോയെ ? എത്ര സങ്കടണ്ട്..അമ്മേം അച്ഛനേം എട്ടനേം ഒക്കെ എന്നാ ഇനി ഒന്ന് കാണാ...
മാൻ മിഴിയെന്നു പലരും പുകഴ്ത്തിയിരുന്ന ആ കണ്ണുകളിൽ നിന്നും കണ്ണുനീർ ഇറ്റിറ്റു വീണു. നീലിമ, സകല സൗഭാഗ്യങ്ങളോടും കൂടി അല്ലലെന്താണെന്നറിയാതെ ജീവിച്ചവൾ..! ഇന്നീ ഭ്രാന്താശുപത്രിയുടെ ഇരുണ്ട ഇടനാഴിയിൽ...
"ആർക്ക് എപ്പഴാ എന്താ ന്നു പറയാൻ പറ്റില്ലല്ലോ... കണ്ടാ ഒരു കൊഴപ്പൂല്യാത്ത കുട്ടിയായിരുന്നു. ഇനിപ്പോ പറഞ്ഞിട്ടെന്താ" നാലാളു കൂടുമ്പോഴത്തെ സ്ഥിരം സംസാര വിഷയമായിരുന്നു നീലിമ. "ഒരു കൊഴപ്പൂല്ല്യാത്ത ന്നെ ഇവിടെ പൂട്ടിയിടാൻ ഇവരാരാ ? നിയ്ക്കു പോണം... പോവാ ഞാൻ... ന്റെ അമ്മേം അച്ഛനേം കാണണം,ഏട്ടന്റെ അനിയത്തി ആയിട്ട് ജീവിക്കണം.. ആരും കാണാതെ ആ വലിയ ഗേറ്റ് ചാടി കടക്കുമ്പോഴും അവളുടെ മനസ്സിൽ ഈയൊരു ചിന്ത മാത്രമായിരുന്നു. പുരോഗമനം വാക്കുകളിൽ മാത്രമല്ലായിരുന്നു, പണ്ടത്തെ നാട്ടുവഴികളൊക്കെ ഏറെ മാറിപ്പോയിരിക്കുന്നു.. ചീറി പാഞ്ഞു പോകുന്ന വണ്ടികൾക്കിടയിലൂടെ ശ്രദ്ധയോടെ അവളോടി.. എങ്ങനെ വീട്ടിലെത്തുമെന്നു ഒരു നിശ്ചയവുമില്ല. " കൈയ്യിൽ പൈസ ഉണ്ടായിരുന്നെങ്കിൽ ബസ്സിലെങ്കിലും പോവായിരുന്നു.. ഒരുപാട് ദൂരണ്ട്... പറഞ്ഞിട്ടെന്താ നടക്കന്നെ.!"
ദാഹിച്ചിട്ടു വയ്യ.. കടകളിൽ മിനെറൽ വാട്ടറും കോളയും തൂങ്ങി കിടക്കുന്നു ! നോക്കാനല്ലാതെ വേറെന്തു നിവൃത്തി. അവളിൽ നിന്നൊരു നെടുവീർപ്പുയർന്നു.
തൊട്ടുമുന്നിൽ ഒരു കൊച്ചു കുട്ടി.. "ചേച്ചീ വല്ലതും തരണേ.. വിശന്നിട്ടാ ചേച്ചീ " അവന്റെ ദു:ഖം അവളറിഞ്ഞു, അവൾ അവനെത്തന്നെ നോക്കി, ഉന്തിയ വയറും, പാറുന്ന മുടിയും, കീറിപ്പറഞ്ഞ കുപ്പായവും.... ആ രൂപം കരളലിയിക്കുന്നതായിരുന്നു.
പിന്നിൽ നിന്നും ചീറിപ്പാഞ്ഞു വന്ന ലോറി അവൾ ശ്രദ്ധിച്ചില്ല ! പടിഞ്ഞാറേ ചക്രവാളത്തിൽ കുങ്കുമ നിറം പടർന്നു.
ദൂരെ അച്ഛനും അമ്മയ്ക്കും മകളെ നഷ്ടപ്പെടുകയായിരുന്നു, എട്ടന് തന്റെ കുഞ്ഞു പെങ്ങളേയും....!

No comments:

Post a Comment