Friday, 7 June 2013

നിഴലിനെ സ്നേഹിച്ചവൾ...


മറക്കാൻ ശ്രമിച്ച ഏടുകളെല്ലാം 
വീണ്ടും ചികഞ്ഞെടുക്കുമ്പോൾ 
മനസ്സേ ഒന്നു ചോദിച്ചോട്ടെ 
നീയും കാലമെന്നിൽ എല്പ്പിച്ച 
മുറിവുകളെല്ലാം കുത്തി നോവിച്ച് 
രസം കണ്ടെത്തുകയാണോ?
അണഞ്ഞു പോയ ഈ നാളത്തിന് 
ഇനി പ്രതീക്ഷയ്ക്ക് വകയില്ലെന്നാണോ?
വിധിയുടെ നിയമ പുസ്തകത്തിൽ 
എനിക്കുള്ള ശിക്ഷ...
നിന്നെ പഴിക്കാൻ ഞാൻ തയ്യാറല്ല
കാരണം, ഞാനറിഞ്ഞില്ല എന്നെ മറന്ന് 
ഞാൻ സ്നേഹിച്ചത് എന്റെ നിഴലിനെ മാത്രമായിരുന്നെന്ന് ....
മുഖമില്ലാത്ത നിന്നെ എന്റെ 
പ്രാണനിലേക്ക് ചേർക്കുമ്പോൾ 
ഞാൻ അറിഞ്ഞിരുന്നില്ല,നീ 
വെറും ഞാനായിരുന്നുവെന്ന് 
ഇന്നീ ജനലഴികൾക്കപ്പുറം 
മഴ തകർത്തു പെയ്യുന്നു, എന്നിലേയ്ക്ക്...നീയായ്‌ ..
വരൂ..ഇനി നമുക്ക് ഒരുമിച്ചു പെയ്യാം ..
മറക്കാം..കരഞ്ഞു തീർത്ത രാവുകളെ...

No comments:

Post a Comment