ഇനിയും മീട്ടി കൊതി തീരാത്ത ഈണം പോലെ...
നീയൊരു വെണ് മേഘമായ്...
ഒരു കാറ്റായ്...മഴയായ്...
ഒന്നാഞ്ഞു വീശാന്‍ കൊതിച്ചു കൊണ്ട്..
ഒന്നു തകര്‍ത്തു പെയ്യാന്‍ ആശിച്ച്..
നിനച്ചിരിക്കാതെ ഒരു നാള്
എന്‍ മന്ത്രണം നിലച്ചു പോകും....
എന്റെ സ്വപ്നങ്ങള്‍ സുഖമുള്ള ഒരു നോവാകും
ഈ തേങ്ങല്‍ പോലും മൗനമാവും..
എന്റെ സ്വപ്നങ്ങള്‍ ഞാന്‍ നിനക്കു നല്കട്ടെ
എഴുതി തീരാത്ത കത്തു പോലെ..
പാടി തീരാത്ത പാട്ടു പോലെ..
ആശിച്ചു തീരാത്ത എന്റെ മോഹങ്ങള്‍
നിന്നിലൂടെ ജീവിച്ചോട്ടെ...
നിന്നിലെ വെണ് മേഘമായ് അതു പറന്നു നടക്കട്ടെ...
അടര്‍ന്നു വീഴുന്ന ഒരു ദളമായ് ഞാന്‍ മാറുമ്പോള്‍
എന്‍ നിദ്രയില്‍ ഒരു തുടിപ്പുണ്ടാകും..
അത് നീ കടമെടുത്തോളു..
നിന്നിലൂടെ ഞാന്‍ ജീവിച്ചോട്ടെ...
അപ്പോള്‍ ഞാന്‍ നിന്റെതാകും ...നിന്റെതു മാത്രം ...
മനോഹരം....സുന്ദരം .....എഴുതി തീരാത്ത കത്തു പോലെ..
ReplyDeleteപാടി തീരാത്ത പാട്ടു പോലെ...നിന്റെ ഭാവന കൊള്ളാം . ഒരു നൂറു കവിതകൾ നിന്റെ തൂലികയിൽ നിന്നും പിറവിയേടുക്കട്ടെ ..........
ഭാവുകങ്ങൾ .......
ഒരുപാട് നന്ദി.... :)
ReplyDelete