നീ ഓര്‍ക്കുന്നില്ലേ..
രാജമല്ലികള്‍ കൊഴിഞ്ഞ വീഥിയിലൂടെ
നാം നടന്നു നീങ്ങിയത്..
അന്നു നിനക്ക് കേള്‍ക്കാമായിരുന്നോ..
സിത്താറില്‍ നിന്നുമൊഴുകിയ ആ സംഗീതം..
മറ്റാര്‍ക്കോ വേണ്ടി ബാക്കി വച്ച ആ ഈണം
നാം കടമെടുത്തില്ലേ..എനിക്കായ് നീ അതു മീട്ടിയില്ലേ..
എന്നുള്‍പ്പൂവില്‍ നീയുണര്‍ത്തിയ ആ സംഗീതം
ഇന്നുമുണ്ട്..നിന്‍റെ തിരിച്ചു വരവിനായ്...
ആ സംഗീതം ഒന്നുകൂടി കാതോര്‍ക്കാന്‍
ഞാന്‍ കാത്തിരിക്കുന്നു..
മഴ കാത്തു കരയുന്ന വേഴാമ്പലിനെ പോലെ...
നീ ആഗ്രഹിക്കുന്നില്ലേ..നഷ്ടപെട്ട ചിന്തകളെ ഉണര്‍ത്തി
നഷ്ടപ്പെടുത്തിയ മോഹങ്ങളിലൂടെ കൈകോര്‍ത്തു നടക്കാന്‍..
ഞാനിന്നീ ജനലഴിയിലൂടെ പുറത്തേക്കു നോക്കുമ്പോള്‍...
നാം ഒരുമിച്ചു കണ്ട സ്വപ്‌നങ്ങള്‍
ഋതുഭേദങ്ങള്‍ പോലെ കടന്നുപോകുന്നു..
ഈ ശിശിര കാലം ഇലപൊഴിച്ചു കടന്നു പോകുന്നത്
മറ്റൊരു വസന്തത്തിനു വേണ്ടിയല്ലേ..
അന്നു നാം വീണ്ടും കേള്‍ക്കും ആ സംഗീതം..
നാം നഷ്ടപ്പെടുത്തിയ സ്വപ്‌നങ്ങള്‍ വീണ്ടെടുക്കാന്‍
നമുക്ക് തിരിച്ചു പോകാം ഇന്നലെയിലേക്ക്..
ഇനിയും വരട്ടെ മധുരമുള്ള സഗീതം
ReplyDeleteഇനിയും പ്രതീക്ഷിക്കാം... :)
Delete