“സ്നേഹം….! ” അനിര്‍വചനീയമായി തോന്നുന്ന മഹത്തായ ഒരു വികാരം .ഒരുപക്ഷെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ അനുഭൂതി.
ലൈബ്രറിയില്‍ വെച്ചാണ് അന്നാദ്യമായി അവളെ കണ്ടത്. അവളുടെ നീലമിഴിയിണകളും ചന്ദനത്തിന്‍റെ നറുഗന്ധവും അവനെ ഒരുപാട് ആകര്‍ഷിച്ചു.തിരിച്ചു കിട്ടുമെന്നു പ്രതീക്ഷിക്കാതെ സമ്മാനിച്ച ആ പുഞ്ചിരി തിരിച്ചു കിട്ടിയപ്പോള്‍ മനസ്സ് ഏറെ സന്തോഷിച്ചു . ഒന്നാം വര്‍ഷത്തിനു ശേഷം പ്രസിദ്ധീകരിച്ച കോളേജ് മാഗസിനില്‍ നിന്നാണ് അവളുടെ പേരറിഞ്ഞത്.
“ശ്രീനിധി”.
അവനെ സംബന്ധിച്ചിടത്തോളം തന്‍റെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നു വന്ന നിധി തന്നെയായിരുന്നു അവള്‍ .പിന്നെടെപ്പോഴോ ആ പുഞ്ചിരി ഒരു സൗഹൃദത്തിനു വഴി മാറി . വാക്കുകളിലൂടെ അവര്‍ ഒരുപാടടുത്തു .
ഒരനാഥയാണെന്ന സത്യം വെളിപ്പെട്ടപ്പോഴും അവന്‍റെ വികാരത്തിനു മാറ്റമുണ്ടായിരുന്നില്ല. മനസ്സിലെപ്പോഴോ അവളോടുള്ള പ്രണയം നാമ്പിട്ടിരുന്നു.എങ്ങനെ പറയുമെന്ന ശങ്ക മാത്രം. ഒടുവില്‍ തയാറായി. ഇനി പറയാതെ വയ്യ .മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത ഭയം കണ്ടപ്പോള്‍ അവളും ഒന്ന് ശങ്കിച്ചു.
എനിക്കൊരു കാര്യം പറയാനുണ്ടെന്നു പറഞ്ഞു അവള്‍ തന്നെ മുന്‍കയ്യെടുത്തു.ഒരു നിമിഷത്തേയ്ക്ക് അവനുമതൊരു ആശ്വാസമായി . ഞാന്‍ കേള്‍ക്കാന്‍ കൊതിച്ചത് അവളിതാ പറയാന്‍ പോകുന്നു .അവന്‍റെ മനസ്സ് ആഹ്ലാദമറിഞ്ഞു.
“എന്‍റെ വിവാഹമാണ്”. ശ്രീനിധി പറഞ്ഞു. എന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഞാന്‍ ആദ്യം അറിയിക്കുന്നത് നിന്നെ തന്നെയാവട്ടെ .” ഒരു നിമിഷത്തേയ്ക്ക് അവന്‍റെ ഉള്ളൊന്നു പിടഞ്ഞു . താന്‍ മനസ്സിലിട്ടു താലോലിച്ചത് അവളോട് തുറന്നു പറയാന്‍ അവന്‍റെ നാക്ക് പൊങ്ങിയില്ല . നുറുങ്ങുന്ന വേദനയോടെ അവന്‍ ചോദിച്ചു .
“വരന്‍ ” ?
“എന്‍റെ സ്പോണ്‍ സറുടെ മകനാണ്
“രാഹുല്‍ “.
വിവാഹ ദിവസം അങ്ങനെയൊരു ചടങ്ങിനു സാക്ഷിയാവാന്‍ അവനു കഴിയുമായിരുന്നില്ല. എന്നാലും തന്‍റെ പ്രണയിനിയ്ക്ക് വിങ്ങുന്ന മനസ്സോടെ അവന്‍ ആശംസയേകി.
” ദീര്‍ഘ സുമംഗലി ഭവ:
ഒരു വാക് പോലും പറയാതെ
ReplyDeleteനീ അകന്നു പോകുമ്പോള്‍, എന്റെ ഹൃദയം നുറുങ്ങുന്നു.............. മൊഴിമുത്തുകൾ കലപില കൂട്ടുമ്പോൾ
നിന്നെ ഓര്മ വരുന്നു.. സരിഗാ ...............|
ഒരുപാട് നന്ദി...
ReplyDeleteഇനിയും ഈ വഴി വരണേ :-)