കാലം ഓടി അകലുന്ന നാളുകളില്‍
പതിയെ ഞാനും എന്റെ സ്നേഹവും
പടിയിറങ്ങേണ്ടി വരും ..
പക്ഷെ ഞാനൊന്നു ചോദിച്ചോട്ടെ
കാലത്തിനു മായ്ച്ചു കളയാന്‍
പറ്റാത്ത എവിടെയെങ്കിലും
മനസ്സിന്റെ ഏതെങ്കിലുമൊരു കോണില്‍
എന്റെ പേരും കുറിച്ചിടാമോ
മറക്കാതിരിക്കാന്‍ വേണ്ടി ...
പിന്നീടൊരിക്കല്‍ ഓര്‍ക്കുമ്പോള്‍
സുഖമുളള ഒരു നോവായി ഈ
വേര്‍പിരിയല്‍ ...
ബാലചാപല്യത്തിലെ കുസൃതികള്ക്കിടയില്
ഇതളടര്‍ന്നു പോയ താളു പോലെ
ഒരു കണ്ടുമുട്ടല്‍
അടുത്തിരുന്നപ്പോള്‍ അറിയാതെ
പോയ സ്നേഹം .. അകന്നു പോയപ്പോള്‍
അറിയേണ്ടി വരുമ്പോള്‍ ..
ഒന്നുകൂടി ആ നഷ്ട സ്വപ്നത്തിലേക്ക്
ചിറകടിച്ചു പറക്കാന്‍ കൊതിക്കുന്നു ഞാന്‍
നിനക്കു വേണ്ടി .. നഷ്ടപ്പെടുത്തിയ പലതിനും വേണ്ടി
ഒരു ദീര്‍ഘ നിശ്വാസം കൂടി ...
മറ്റൊന്നും നല്കാന് എനിക്കാകില്ലല്ലോ ..
എന്റെ പേരും കുറിച്ചിടാമോ
ReplyDeleteമറക്കാതിരിക്കാന്‍ വേണ്ടി ....സന്തുഷ്ടയായ പറവയെപ്പോലെ
എന്റെയാരാധന ചിറകു വിരിക്കുന്നു . ആശംസകൾ ...
ഒരുപാട് നന്ദി.... :)
ReplyDelete