ഈ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആയി എന്തെങ്കിലും സാദൃശ്യം തോന്നിയാല്‍ അത് സ്വാഭാവികം മാത്രം.
എന്റെ ജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ഒരേട്..പ്രായം കൃത്യമായി ഓര്‍മയില്ല .മുന്‍കൂട്ടി തീരുമാനിക്കാതെയാണ് ഞാന്‍ ആ യാത്രയ്ക്ക് പുറപ്പെട്ടത്.അച്ഛനും അമ്മച്ചനും ഒപ്പം എറണാകുളത്തേയ്ക്ക്…യാത്രോദ്ദേശ്യം അമ്മച്ചന്റെ രണ്ടാമത്തെ കീമോ തെറാപ്പി .അന്ന് അതിനൊക്കെ എത്ര പ്രാധാന്യമുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. എന്താണ് കീമോ തെറാപ്പി എന്ന് പോലും എനിക്കന്നു അറിഞ്ഞിരുന്നില്ല . സത്യം അറിയുന്നവര്‍ക്ക് അത് എല്ലാമായിരുന്നു. അന്ന് രാവിലെ “പോരുന്നോ” എന്ന് അമ്മച്ചന് തന്നെയാണ് ചോദിച്ചത്. സ്കൂളില്‍ പോണ്ടല്ലോ ,വേഗം പോകാനൊരുങ്ങി. അന്നാദ്യമായി അമ്മയില്ലാതെ ,അച്ഛനും അമ്മച്ചനും ഒപ്പം ഒരു യാത്ര. കുറ്റിപ്പുറത്ത് നിന്ന് വണ്ടി കയറി.”നിസാമുദീന്‍ എറണാകുളം മംഗള എക്സ്പ്രസ്സ് ” സാമാന്യം തിരക്കുണ്ടായിരുന്നു വണ്ടിയില്‍ .ജനാലയ്ക്കരികില്‍ പോയിട്ട് കാലു കുത്താന്‍ പോലും സ്ഥലമില്ലയിരുന്നു.എങ്കിലും എങ്ങനെയോ ഞാന്‍ ഇരുന്നു ഒരു മുത്തശ്ശന്റെ അടുത്ത്. എന്നെ ചേര്‍ത്ത് പിടിച്ച് അദ്ദേഹം അടുത്തിരുത്തി. ഞാന്‍ പരിചയക്കുറവു കൊണ്ട് അച്ഛനെ പരതി.”അവിടെ ഇരുന്നോളു” എന്ന ആംഗ്യം കണ്ടപ്പോള്‍ ഒരു പരിധി വരെ ആശ്വാസമായി.
“മോള്‍ക്കെന്താ സ്കൂളില്ലേ ഇന്ന് ? എങ്ങടാ പോണേ ?” ഒരു കൊച്ചു മകളോടെന്ന പോലെ അദ്ദേഹം ചോദിച്ചു. “സ്കൂളൊക്കെ ണ്ട് എറണാകുളത്തെയ്ക്കാ പോണേ “ഞാന്‍ പറഞ്ഞു .സ്കൂളില്‍ പോവാതെ കറങ്ങുന്നത് കണ്ടപ്പോഴേ ആ മുത്തശ്ശന് എന്റെ മടി എന്ന അസുഖത്തെ പറ്റി ബോധ്യമായി കാണും.
ആലുവ പുഴയ്ക്കു മുകളിലൂടെ വണ്ടി പോകുന്നതൊക്കെ കൗതുകത്തോടെ നോക്കി കാണുന്ന എനിക്ക് ഒരുപാട് പാട്ടുകളും കഥകളുമൊക്കെ ആ മുത്തശ്ശനിലൂടെ കേള്‍ക്കാന്‍ പറ്റി.
എന്നാല്‍ ഞാനോ ? അദ്ദേഹത്തിന്റെ പേരു പോലും ചോദിച്ചില്ല…ഇന്ന് കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ആ മുത്തശ്ശന്റെ മുഖം ഓര്‍മയില്‍ വന്നത് നിമിത്തം മാത്രമാകാം. ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പുണ്ടാകുമോ, അറിയില്ല എനിക്ക് …എങ്കിലും ഓരോ ആള്‍ക്കൂട്ടത്തിനിടയിലും ഞാന്‍ പോലുമറിയാതെ ഞാന്‍ തിരയുന്ന ഒരു മുഖം അദ്ദേഹത്തിന്റെ താണ്…എന്തെന്നാല്‍ ,കുറഞ്ഞ സമയത്തിനുള്ളില്‍ ആ വ്യക്തിത്വം ഒരുപാട് എന്നെ സ്വാധീനിച്ചു. അതിന്റെ കാരണവും അവ്യക്തമായി ശേഷിക്കുന്നു …
എന്റെ പ്രിയ കൂട്ടുകാരി ..
ReplyDeleteനീ നന്നായി എഴുതുന്നു ..
നീ ഓര്‍മകളെ നന്നായി താലോലിക്കുന്നു...
നീ നന്നായി ചിന്തിക്കുന്നു ...
ഇനിയും എഴുതുക മനസ് തുറന്ന്..
വിജയാശംസകള്‍...
ഒരുപാട് നന്ദി സുരേഷ്...
ReplyDeleteതുടർന്നും വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു ...:)
തീര്‍ച്ചയായും സരിഗ ...
ReplyDelete