അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു...
ഇറയത്തു വീണ മഴത്തുള്ളി എന്നോടു
യാത്ര പറയുകയാണോ..?
അതോ..! ആരുടെയോ സന്ദേശം
എന്നില്‍ എത്തിക്കുകയാണോ..?
ഒരുപാടു പറയാനുണ്ടെങ്കിലും
മൗനം തീര്‍ത്ത ചില്ലുക്കൂട്ടില്‍
ശിലാ രൂപങ്ങളായ്... ഞങ്ങളിരുവരും..
അന്ന് ഞാന്‍ എന്നില്‍ തീര്‍ത്ത
നിഴല്‍ ചിത്രങ്ങള്‍ക്ക് അവള്‍....
നിറം നല്‍കിയിരുന്നു..
ആദ്യമായ് ഞങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍
ആ മിഴിയിണയില്‍ വിരിഞ്ഞ അതേ നിറം
കാത്തിരിപ്പിന്‍റെ മടുപ്പിനോടുവില്‍
മൗനവും വാചാലമായപ്പോള്‍
വര്‍ഷങ്ങള്‍ നീണ്ട ഈ കണ്ടുമുട്ടലിന്
മഴയും അകമ്പടി ചൊല്ലി..
അതോ..! ഞാന്‍ പറയാനഗ്രഹിച്ചതെല്ലാം
ഈ മഴമേഘങ്ങള്‍ അവളോട് മൊഴിയുകയാണോ..?
എങ്കിലും ഈ മഴത്തുള്ളികള്‍
എന്നിലെ കണ്ണുനീര്‍ മറയ്ക്കുമ്പോള്‍...
അടുത്തുണ്ടെന്നു കരുതിയെങ്കിലും
ഒരു വിളിപ്പാടകലെ..പെയ്തുകൊണ്ടിരുന്നു എന്‍റെ മഴ......!!
ഞാന്‍ പറയാനഗ്രഹിച്ചതെല്ലാം..
ReplyDeleteനീ അറിയുണ്ടല്ലോ ..എനിക്ക് അതുമതി ..ഓരോ മഴയ്യും എന്റെയും കന്നുനീര്തുള്ളികളെന്നു എന്നറിയുക ...........ഭാവുകങ്ങൾ ...